arabic

ഉമ്മത്തൂർ: എ.എം.യു.പി സ്‌കൂൾ ഉമ്മത്തൂർ ശതോത്സവത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ അറബിക് ക്ലബ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി അറബിക് എക്സ്‌പോ സംഘടിപ്പിച്ചു. മുൻ അറബിക് അധ്യാപകൻ ടി.അബ്ദുസമദ് എക്സ്‌പോ ഉദ്ഘാടനം ചെയ്തു. അറബി സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും ഡിക്ഷ്ണറികളും അടങ്ങിയ എക്സ്‌പോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിസ്മയക്ക്കാഴ്ച്ചയായി. പ്രധാനധ്യാപകൻ ടി.അൻവർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.ജി.കൺവീനർ പി.അബ്ദുസ്സലാംം, സ്റ്റാഫ് സെക്രട്ടറി സാജു സി.പൗലോസ്, അറബിക് വിഭാഗം അധ്യാപകരായ ഫാത്തിമ ഫസീല, ടി.സാമിന, പി.സാഹിർ എന്നിവർ സംസാരിച്ചു.