
വളാഞ്ചേരി: ടൗൺ ഫുട്ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 26നു സംഘടിപ്പിക്കുന്ന 'കെ.എസ്.എഫ്.എ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ കാൽനാട്ടൽ കർമം നടത്തി. ഇരിമ്പളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ കാൽനാട്ടൽ കർമം നിർവ്വഹിച്ചു. ഫെഡറേഷൻ ചെയർമാൻ അഷ്റഫ് എന്ന മാനു അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി വലിയ കുന്ന് യൂനിറ്റ് പ്രസിഡന്റ് കെ.കുഞ്ഞിപ്പ, എസ്.എഫ്.എ സംസ്ഥാന സെക്രട്ടറി സി.പി.ജമാൽ, ഫെഡറേഷൻ ട്രഷറർ കെ.പി.ഫൈസൽ, കോ ഓഡിനേറ്റർ ടി.വി മജീദ്, ആഷിഖ് നടക്കാവിൽ, ശിവൻ വലിയ കുന്ന്, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, സത്താർ, സൈതു പാലാറ, നജ്മുദീൻ, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.