cccccc
.

ചങ്ങരംകുളം:പ്രശസ്തമായ കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു.എഴുന്നള്ളിപ്പിനിടെയാണ് ആയില്‍ ഗൗരിനന്ദന്‍ എന്ന ആന ഇടഞ്ഞത്.വൈകിട്ട് അഞ്ചോടെയാണ് സംഭവം.ആന തിരിഞ്ഞതോടെ ആളുകള്‍ ഭയന്നോടി.സ്ത്രീകളും കുട്ടികളും ആണ് കൂടുതലും അപകടത്തില്‍ പെട്ടത്.പരിക്കേറ്റവർക്ക് ഉത്സവ സ്ഥലത്ത് ഉണ്ടായിരുന്ന മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കി.ആനയെ സംഭവ സ്ഥലത്ത് തന്നെ പാപ്പാന്‍മാര്‍ ചേര്‍ന്ന് ചങ്ങലയില്‍ തളച്ചു