vikasith-sankalpa-yathra
cc


മലപ്പുറം: വികസിത് ഭാരത് സങ്കൽപ യാത്രയുടെ ജില്ലയിലെ പഞ്ചായത്ത് തല പര്യടനം ഇന്ന് സമാപിക്കും. രാവിലെ എടപ്പാൾ പഞ്ചായത്തിൽ നടന്ന പര്യടനം പഞ്ചായത്ത് അംഗം ഷിജില പ്രദീപ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ എം.എ.ടിറ്റൻ അദ്ധ്യക്ഷനായി. കേരള ബാങ്ക് മാനേജർ രാജേഷ്, പോസ്റ്റൽ പൊന്നാനി സബ് ഡിവിഷൻ ഇൻസ്‌പെക്ടർ വിനീഷ്, കൃഷി ഓഫീസർ സുരേന്ദ്രൻ, എഫ്.സി.ഐ അസിസ്റ്റന്റ് മാനേജർ നളിനി, ഫാക്ട് പ്രതിനിധി പി.പി.ഫസീല, കെ.വി.കൃഷ്ണൻ സംസാരിച്ചു. വട്ടംകുളം പഞ്ചായത്തിലെ പര്യടനത്തോടെയാണ് ജില്ലയിലെ പഞ്ചായത്ത് തല സങ്കൽപ്പ് യാത്ര സമാപിക്കുക.