youth-league
യൂത്ത് മാർച്ച് പ്രചാരണ ഭാഗമായി മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച സമ്മാന മഴ വിജയികൾക്കുള്ള സമ്മാനം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജാഫർ അലി നൽകുന്നു

കോട്ടക്കൽ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് മഹാറാലിയുടെ ഭാഗമായി മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് മാർച്ച് പ്രചരണ ഭാഗമായി സംഘടിപ്പിച്ച സമ്മാനമഴയിൽ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും സംഘടിപ്പിച്ചു. സമ്മാന മഴയിൽ 10 പേർക്കാണ് സമ്മാനം ലഭിച്ചത്.
എ.സി.നിരപ്പ് സി.എച്ച് സെന്ററിൽ നടന്ന പരിപാടിയിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജാഫർ അലി സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ഭാരവാഹികളായ കെ.പി.ഫൈസൽ, പി.ടി.ഗഫൂർ, ഫഹദ് കരേക്കാട്, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഫവാസ്, ജനറൽ സെക്രട്ടറി കെ.കെ.റജീൽ, പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങളായ നൗഷാദ് കാര്യാടൻ, എം.കെ.റാഫി , അമീർ കാരക്കാടൻ, കെ.ടി.ഉബൈദ്, എം.കെ.നിസാർ, ഷഫീഖ് കണക്കയിൽ, ഹിഷാം തങ്ങൾ, കെ.ഫൈസൽ, എം.നസീം അൻവർ എന്നിവർ പങ്കെടുത്തു. ഒ.പി.കുഞ്ഞിമുഹമ്മദ് (സ്മാർട്ട് ഫോൺ), എൻ.ജസീൽ(മിക്സി), രാജേഷ് പിലാത്തറ, പി.പി.ഹനീഫ (ഈസി കുക്ക്),
റാഷിദ്, നവാസ് പാലേരി (ഇസ്തിരിപ്പെട്ടി), നൗഷാദ് മക്കരപറമ്പ് (പ്രഷർ കുക്കർ), ഷുഹൈബ് (സീലിംങ് ഫാൻ), ജലീൽ കരിമ്പന, നിസാർ കല്ലൻ (ക്ലോക്ക്) എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. വിജയികൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജാഫർ അലി പറഞ്ഞു.