samastha
സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ വിളംബരമറിയിച്ച് എസ്.വൈ.എസ് മലപ്പുറത്ത് സംഘടിപ്പിച്ച സായാഹ്ന സന്ദേശ യാത്ര

മലപ്പുറം: ശതാബ്ദിയിലേക്കടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ 100-ാം വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ച് 28ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുൽ ഉലമാ നഗറിൽ നടക്കുന്ന ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ വിളംബറിയിച്ച് ജില്ലയിലെ ശാഖാ തലങ്ങളിൽ സായാഹ്ന സന്ദേശ യാത്ര സംഘടിപ്പിച്ചു. യാത്രക്ക് ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ, ശാഖാ ഭാരവാഹികൾ നേതൃത്വം നൽകി. മലപ്പുറം സുന്നി മഹൽ പരിസരത്ത് നടന്ന സന്ദേശ യാത്രക്ക് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, വൈസ് പ്രസിഡന്റുമാരായ സയ്യിദ് ബി.എസ്.കെ തങ്ങൾ , സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങൾ, സെക്രട്ടറി ഹസൻ സഖാഫി പൂക്കോട്ടൂർ, അഡ്വ.സൈനുൽ ആബിദീൻ തങ്ങൾ കോഡൂർ, പി.കെ.ലത്തീഫ് ഫൈസി, എൻ.കെ.കുഞ്ഞിപ്പു നേതൃത്വം നൽകി.