aid
AID

പെരിന്തൽമണ്ണ: റെഡ് ക്രോസ് സൊസൈറ്റി പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ പുഴക്കാട്ടിരി പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകി. ചെയർമാൻ ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ.ഇബ്രാഹിം ഷിബിലി, എബ്രഹാം ചക്കുങ്ങൽ, കെ.മണികണ്ഠൻ, രാജേഷ് നങ്ങാണിയ എന്നിവർ സംസാരിച്ചു. അനിയൻ കൊളത്തൂർ, ഉവൈസ് എന്നിവർ ക്ലാസ് നയിച്ചു. നിരവധി പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.