പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ 14-ാം വാർഡിലെ വെളുത്താട്ട് മഠം റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.ടി.നാരായണൻ നിർവ്വഹിച്ചു. ദേശീയ പാതയിൽ റിഥു ഹോട്ടലിന് സമീപത്ത് നിന്നും ആരംഭിച്ച് പരിയാപുരം റോഡിൽ എത്താനുള്ള ഒരു ലിങ്ക് റോഡ് കൂടിയാണിത്. വാർഡ് മെമ്പർ കെ.ടി.നാരായണന്റെ ഇടപെടലിലൂടെയാണ് റോഡ് യാഥാർത്ഥ്യമായത്.
പരിയാപുരം, പുത്തനങ്ങാടി, തട്ടാരക്കാട് , ലക്ഷം വീട്, കുന്നുംപുറം, കമലാ നഗർ എന്നിവിടങ്ങളിലേക്കുള്ള ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാറുകൾ എന്നിവക്ക് വൺവേ ആയി ഈ വഴി ഉപയോഗിക്കാം. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ഇത് ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്നും കെ.ടി.നാരായണൻ അറിയിച്ചു.
ചടങ്ങിൽ വി.കെ.വേണഗോപാലൻ, സി.സജി, വി.ദാമോദരൻ, ഒ.കേശവൻ, കെ.കെ.പ്രേംകുമാർ, കോറാടൻ റംല, ട്രാഫിക് എസ്.ഐ തുടങ്ങിയവർ പങ്കെടുത്തു.