വള്ളിക്കുന്ന്: അധികാരികോട്ട താലപ്പൊലി മഹോത്സവം സംഘാടകരുടെ നേതൃത്വത്തിൽ ഉത്സവപ്പറമ്പിൽ കൊടിയേറി. നാളെ ആരംഭിച്ച് 26ന് അവസാനിക്കും. താലപ്പൊലി മഹോത്സവത്തിനെത്തുന്ന മുഴുവൻ പേർക്കുമ പരിപാടി കാണാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു. കൊറോണയ്ക്ക് ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് താലപ്പൊലി നടത്താറുള്ളത്. എന്നാൽ, ഇത്തവണ അതിഗംഭീകരായാണ് അരങ്ങേറുകയെന്ന് സംഘാടകർ അറിയിച്ചു.