 
തേഞ്ഞിപ്പലം: കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തിയ സ്റ്റേറ്റ് കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല 834 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ പാലക്കാട് ജില്ലയെ പിന്നിലാക്കിയാണ് മലപ്പുറം ചാമ്പ്യൻമാരായത്. 678 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 676 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങിൽ മലപ്പുറം ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സക്കീർ ഹുസൈൻ (കായിക വിഭാഗം മേധാവി, കാലിക്കറ്റ് യൂണിവേഴ്സിറ്റി), പി.ഐ.ബാബു ( ജനറൽ സെക്രട്ടറി, കെ.എസ്.എ.എ), ചന്ദ്രശേഖരൻ പിള്ള, ജോയിന്റ് സെക്രട്ടറി, കെ.എസ്.എ.എ), ആഷിഖ് കൈനിക്കര, (ആസൂത്രണ ബോർഡ് ചെയർമാൻ, കെ.എസ്.എ.എ), കെ.പി.എം.സക്കീർ, (കെ.എസ്.എ.എ പ്ലാനിംഗ് ബോർഡ് അംഗം) തുടങ്ങിയവർ സമ്മാന ദാനം നിർവ്വഹിച്ചു.