prathishta
d

നിലമ്പൂർ: ചെട്ടിയങ്ങാടി മാരിയമ്മൻകോവിൽ ദേവീക്ഷേത്രത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിനവും ഉത്സവവും ആരംഭിച്ചു. ഇന്നലെ വൈകീട്ട് 6.30ന് ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് സജി നമ്പൂതിരി ഉത്സവം കോടിയേറ്റി. കൊടിയേറ്റിനെ തുടർന്ന് കിഴക്കൻ ഏറനാട്ടിൽ ആദ്യമായി പഞ്ച തായമ്പക അരങ്ങേറി. തായമ്പകാ കലാകാരൻമാരായ പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ, ഉദയൻ നമ്പൂതിരി, കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശ്ശേരി രാജേഷ് ചേർന്നാണ് അവതരിപ്പിച്ചത്. ഇന്ന് രാവിലെ എട്ടിന് മാതൃസമിതിയുടെ നേതൃത്വത്തിൽ സർവൈശ്വര്യപൂജ നടക്കും.