scooter
നിലമ്പുര്‍ രാമന്‍കുത്ത് ഗ്രീന്‍ വാലിയില്‍ നിന്നും മോഷണം പോയ തടത്തില്‍ നൗഷാദിന്റെ സ്‌കൂട്ടര്‍ ചെറായി കണ്ണച്ചന്‍കുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍.

നിലമ്പൂർ: രാമുകുത്ത് ഗ്രീൻവാലിയിൽ നിന്നും മോഷ്ടിക്കപ്പെട്ട സ്‌കൂട്ടർ ഒരാഴ്ചക്കു ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 11ന് പുലർച്ചെ ഒരുമണിയോടെ രാമംകുത്ത് ഗ്രീൻവാലിയിലെ തടത്തിൽ നൗഷാദിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പൂക്കോട്ടുംപാടം താഴെ കൂറ്റമ്പാറ ചെറായിക്ക് സമീപം കണ്ണച്ചംകുന്നിലെ റോഡിൽ നിർത്തിയിട്ട നിലയിലാണ് സ്‌കൂട്ടർ കണ്ടെത്തിയത്. നമ്പർ പ്ലേറ്റും സൈഡ് ഗ്ലാസും ഇളക്കിമാറ്റിയ നിലയിലായിരുന്നു. വാഹനത്തിന് കേടുപാടുകളുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് സ്‌കൂട്ടർ കണ്ടെടുത്തത്.
ഇക്കഴിഞ്ഞ 16ന് ചെറായിയിലെ വീട്ടിന് സമീപത്ത് നിന്നും സ്‌കൂട്ടർ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ നാട്ടുകാർ തടഞ്ഞ്‌വെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. പ്രദേശത്ത് മോഷണവും മയക്ക്മരുന്ന് ഇടപാടും സജീവമാണ്. രാത്രികാലങ്ങളിൽ അടക്ക,ഒട്ടുപാൽ ,ജാതി മുതാലായ കാർഷിക വിളകളുടെ മോഷണവും വ്യാപകമാണ്.