job-fair

മലപ്പുറം: യുവജനങ്ങൾക്ക് തൊഴിൽ അവസരം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും താനാളൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി ദേവധാർ ഗവ. എച്ച്.എസ്.എസിൽ തൊഴിൽ മേള നടത്തി. തൊഴിൽ മേളയുടെ ഉദ്ഘാടനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത് നിർവഹിച്ചു. താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക അദ്ധ്യക്ഷയായി.
മേളയിലൂടെ 249 പേർക്ക് തൊഴിൽ ലഭിക്കുകയും 227 പേർ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജില്ലയിലെ 10-ാം ക്ലാസ് യോഗ്യതയുള്ള 18നും 40നും ഇടയിലുള്ള തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് ജോബ് മേളകൾ നടത്തിവരുന്നത്.