
മലപ്പുറം : ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ.പി.എഫ്) ടീച്ചേഴ്സ് കോൺക്ലേവ് പ്രൗഢമായി . ജാമിഅ ഹികമിയ്യ കാമ്പസിൽ നടന്ന ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഐ.പി.എഫ് റീജണൽ ചെയർമാൻ അഡ്വ.മമ്മോക്കർ അദ്ധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഗവ. കോളേജ് പ്രിൻസിപ്പൽ വൈ.സി. ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.
വിവിധസെഷനുകൾക്ക് മുസ്തഫ പി എറായ്ക്കൽ,ഡോ. ഷെരീഫ് കൊടുവള്ളി, ഡോ.ഷാഹുൽ ഹമീദ്, കൊണ്ടോട്ടി ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ.അബ്ദുൽ ലത്തീഫ്, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, എ.മുഹമ്മദ് പറവൂർ, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സി.കെ. ഷക്കീർ, എ.പി.ബഷീർ ചെല്ലക്കൊടി, ഡോ.എം.സി. ഷഫീഖ്, ഡോ.അബ്ദുറഹ്മാൻ, ഡോ.ഷമീറലി,അബ്ദുറഹീം കരുവള്ളി, അലി ചെങ്ങര, കെ.സൈനുദ്ദീൻ സഖാഫി, പി.പി.മുജീബ് റഹ്മാൻ, സി.കെ എം.ഫാറൂഖ്, നാസർ പാണ്ടിക്കാട്, സിറാജുദ്ദീൻ കിടങ്ങയം, യൂനുസ് മമ്പാട്, റഹ്മത്തുല്ല സിദ്ദിഖി, യൂസുഫ് പെരിമ്പലം,നുജൂം തച്ചണ്ണ, ഫൈസൽ വെള്ളില തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.