
ദേശീയപാത 66: മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സന്ദർശനം ഇന്ന്
മലപ്പുറം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ദേശീയപാത 66 പ്രവൃത്തി പുരോഗതി വിലയിരുത്തും. ദേശീയപാത അധികൃതരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും.9.45ന് മലപ്പുറം ജില്ലയിൽ പാണമ്പ്ര വളവ്, 10.15ന് കൂരിയാട് ജംഗ്ഷൻ, 10.45ന് പാലച്ചിറമാട് വളവ്, 11.30ന് വട്ടപ്പാറ വളവ്, 12.20ന് കുറ്റിപ്പുറം പാലം, ഉച്ചയ്ക്ക് ഒരു മണിക്ക് ചമ്രവട്ടം ജംഗ്ഷൻഎന്നിവിടങ്ങളിലാണ് മന്ത്രിയുടെ സന്ദർശനം.