d

മലപ്പുറം: മത രാഷ്ട്രീയത്തിനെതിരെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പെയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംഗമം കവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ്, കാർട്ടൂണിസ്റ്റ് നവാസ് കോണോംപാറ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എസ്. മുജീബ് ഹസ്സൻ സ്വാഗതവും സെക്രട്ടറി ഖാലിദ് മഞ്ചേരി നന്ദിയും പറഞ്ഞു.