
മലപ്പുറം: നാല് പതിറ്റാണ്ടുകൾക്ക് ശേഷം തിരുന്നാവായ ചേരുരാൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികൾ വെട്ടിച്ചിറയിലെ പടിയത്ത് ഗുൽമിനാർ ഭവനത്തിൽ ഒത്തുകൂടി. 1977 മുതൽ 1978 വരെ എസ്.എസ്.എൽ.സിക്ക് പഠിച്ച പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ മാർവെൽസിന്റെ നേതൃത്വത്തിലായിരുന്നു സംഗമം ഒരുക്കിയത്. സംഗമവും സ്‌നേഹവിരുന്നും ത്വയ്യിബ് എടക്കുളം ഉദ്ഘാടനം ചെയ്തു. പടിയത്ത് സീതി അദ്ധ്യക്ഷനായി. പ്രൊഫ.എ.കെ.അബ്ദുൽഹമീദ്, കെ.പി.ശങ്കരൻ, കെ.പി.അലി ബാവ, ഹംസ കായൽ മഠത്തിൽ, കുന്നത്ത് മുഹമ്മദ്കുട്ടി, വി.പി.കുഞ്ഞിമോൾ, കായൽ മഠത്തിൽ തീത്തിമകുട്ടി എന്നിവർ സംസാരിച്ചു.