
തിരൂരങ്ങാടി (ഹിദായ നഗർ): ദാറുൽഹുദാ ഇസ്ലാമിക സർവകലാശാല പൊതുവിദ്യാഭ്യാസ വിഭാഗം സെന്റർ ഫോർ പബ്ലിക് എഡ്യുക്കേഷൻ ആൻഡ് ട്രെയ്നിംഗിന് (സിപെറ്റ്) കീഴിൽ നടത്തപ്പെടുന്ന മഹ്ദിയ്യ വിദ്യാർത്ഥിനികളുടെ മൂന്നാമത് 'ഷീ ഫെസ്റ്റ്' കലാ മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെക്ക് പ്രൗഢമായ തുടക്കം.
ഫാത്തിമ സഹ്റ ഇസ്ലാമിക് കോളേജിൽ സയ്യിദത്ത് ഉമ്മു ഹബീബ ബീവി പതാക ഉയർത്തിയതോടെ തുടക്കമായി.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അനുഗ്രഹപ്രഭാഷണം നടത്തി.