
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം അത്താണിക്കലും സംയുക്തമായി ലഹരിക്കെതിരെ കവലകളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2023-24വാർഷിക പദ്ധതി ലഹരിമുക്ത വള്ളിക്കുന്ന് പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്നിലെ പ്രധാന കവലകളിൽ തെരുവ് നാടകം സംഘടിപ്പിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഹെൽത്ത് ഇൻപെക്ടർ പി.കെ.സ്വപ്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്ക പ്രഭ, ഉഷാ ചേലേക്കൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, ജെ.എച്ച്.സി പി.സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വള്ളിക്കുന്നിലെ പ്രധാന കവലകളായ അത്താണിക്കൽ ആനങ്ങാടി,ആനയാറങ്ങാടി, ഒലിപ്രം, ആനങ്ങാടി, അരിയല്ലൂർ, അരിയല്ലൂർ ബീച്ച്, ആലിൻചുവട്, റെയിൽവേ സ്‌റ്റേഷൻ പരിസരം എന്നിവടങ്ങളിലാണ് ഇന്നും നാളെയുമായി തെരുവ് നാടകങ്ങൾ അരങ്ങേറുന്നത്.