
വണ്ടൂർ: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ലഹരിയും ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കായുള്ള റിസോഴ്സ് പേർസൺസ് പരിശീലനവും കൈപ്പുസ്തക പ്രകാശനവുംനടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അസ്‌ക്കർ പരിശിലന പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി അദ്ധ്യക്ഷതവഹിച്ചു.