yoga

ചങ്ങരംകുളം: ഫൈറ്റേഴ്സ് മാർഷ്യൽ സ്‌കൂളിന്റെ നേതൃത്വത്തിൽ സ്‌പോർട്സ് യോഗ ക്യാമ്പ് നടത്തി. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുജിത സുനിൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ യോഗ ടീച്ചർ നുസ്രത്ത് സ്വാഗതം പറഞ്ഞു. ജില്ല യോഗ അസോസയേഷൻ മുൻ സെക്രട്ടറിയും സ്‌പോർട്സ് യോഗ നാഷണൽ റഫറിയുമായ കുഞ്ഞുമൊയ്തീൻകുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആലങ്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ഷഹന നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.പ്രകാശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ്, ഹമീദ് ഒതാളൂർ, അമീർ ചങ്ങരംകുളം, അദ്ധ്യാപകരായ ലിജി, കവിത, സിനിത, ഒതളൂർ ജിയുപി സ്‌കൂൾ പിടിഎ പ്രസിഡന്റ് വി.പി നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു.