
തേഞ്ഞിപ്പലം: കളിക്കളം ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബും മലപ്പുറം ബി.ഡി.കെയും സംയുക്തമായി കോഴിക്കോട് എം.വി.ആർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന് വേണ്ടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തേഞ്ഞിപ്പലം സർക്കിൽ ഇൻസ്‌പെക്ടർ പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.യാക്കൂബ് അദ്ധ്യക്ഷത വഹിച്ചു. എം.എൻ.മുഹമ്മദ് കുട്ടി, മുജീബ്, വിജിത, അഫ്സൽ അരീപ്പാറ, കെ.ഇ ഉണ്ണിക്കമ്മു, സുകുമാരൻ, നാരായണൻ, മൂസ ഹാജി, എം.മനാഫ്, രാജൻ, മുർഷിദ് കോടൂർ, ഫർഹാൻ ചെറുകുന്ന് എന്നിവർ പ്രസംഗിച്ചു.