inaguration

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ അങ്കണവാടികൾ, സ്‌കൂളുകൾ, പൊതുസ്ഥാപനങ്ങൾക്കുള്ള ബയോ കബോസ്റ്റ് ബിൻ, റിംഗ് കബോസ്റ്റ് എന്നിവ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. മാലിന്യമുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് 69 ഓളം നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബിൻ, റിംഗ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി മുൻ സാമ്പത്തിക വർഷങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി നഗരസഭയിലെ ഏഴായിരത്തോളം വീടുകളിൽ ബിൻ,റിംഗ് വിതരണം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ തുടർച്ചക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.