s

മലപ്പുറം: പൂക്കോട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജനകീയ വിജ്ഞാനോത്സവമായ 'സാകല്യം 24 ഗ്രാൻഡ് ഫിനാലെ' മെഗാ ക്വിസ് പരിപാടി സമാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടന്ന വിവിധ പരീക്ഷകൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട 28 വിദ്യാർത്ഥികൾക്കാണ് റിയാലിറ്റി ഷോ രൂപത്തിൽ ഗ്രാൻഡ് ഫിനാലെ ക്വിസ് മത്സരം നടത്തിയത്. 2016 മുതൽ നടന്നു വരുന്ന സ്‌കൂളിന്റെ തനത് വൈജ്ഞാനികാസ്വാദന പരിപാടിയാണ് 'സാകല്യം'. ഗ്രാൻഡ് ഫിനാലെ മത്സരത്തിന്റെ ദൃശ്യ സംവിധാനത്തോടെയുള്ള മത്സര പരിപാടികൾ ജില്ലാ കളക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡൻറ് കെ.എം. അക്ബർ അദ്ധ്യക്ഷത വഹിച്ചു.