kattil

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ജനറൽ വിഭാഗം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് ഉദ്ഘാടനം ചെയ്തു. ഏഴു ലക്ഷം രൂപ വകയിരുത്തി 128 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പി.മിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സുലൈമാൻ, ആരോഗ്യവിദ്യാഭ്യാസ ചെയർമാൻ പിയൂഷ് അണ്ടിശ്ശേരി, ക്ഷേമകാര്യ ചെയർപേഴ്സൻ നസീമ യൂനസ്, വാർഡ് മെമ്പർമാരായ എ.പി.മുജീബ്, എം.എൻ.മുഹമ്മദ് കുട്ടി, വി.നിമിഷ, എം.ബിജിത, പി.എം.നിഷാബ്, മുബഷിറ, ഹഫ്സത്ത് റസാക്, വിജിത രാമകൃഷ്ണൻ, ഹലീമ, ഐ.സി.ഡി.എസ് ഓഫീസർ ഷീജ ജോസഫ് എന്നിവർ പങ്കെടുത്തു.