
വണ്ടൂർ: 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപെട്ട ബ്ലോക്ക് തല വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി കെ ഹസ്‌കർ അദ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത നന്നാട്ടുപുറത്ത് പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി ഇട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.സുലൈഖ, വി.ശിവശങ്കരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. മുഹമ്മദ് ബഷീർ, ടി.റമീസ, ഷാഹിദ മുഹമ്മദ്, സെക്രട്ടറി വൈ.പി.മുഹമ്മദ് അഷ്റഫ്, ബ്ലോക്ക് മെമ്പർമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി.വിജയകുമാർ എന്നിവർ പങ്കെടുത്തു.