furniture

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൻ സ്വാഗതം പറഞ്ഞു. വാർഷിക പദ്ധതിയിൽ 1 .50 ലക്ഷം രൂപയാണ് ഫർണിച്ചർ വിതരണത്തിനായി ഗ്രാമപഞ്ചായത്ത് ചിലവഴിച്ചത്. ഫർണിച്ചറിനു പുറമെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ 35 വിദ്യാർത്ഥികൾക്ക് 7.10 ലക്ഷം രൂപ മെറിറ്റോറിയൽ സ്‌കോളർഷിപ്പ്, എസ്.സി വിഭാഗത്തിൽ പ്രഫഷണൽ കോഴ്സ് പഠിക്കുന്ന 16 വിദ്യാർത്ഥികൾക്ക് 8.50 ലക്ഷം രൂപയ്ക്ക് ലാപ്‌ടോപ്പ് എന്നിവയും ഈ വർഷത്തെ വാർഷിക പദ്ധതിയിൽ വിതരണം ചെയ്യുന്നുണ്ട്.