pared

വണ്ടൂർ: തിരുവാലി ജി.എച്ച്.എസ്.എസ്,ജിഎച്ച്എസ് പെരകമണ്ണ, എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ് എടവണ്ണ എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള എസ്.പി.സി കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് തിരുവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. പരേഡിൽ ഡി.വൈ.എസ്.പി സല്യൂട്ട് സ്വീകരിച്ചു. തിരുവാലി ജി.എച്ച്.എസ്.എസ് എച്ച്.എം.കെ.വി.സുജാത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവാലി ഗവൺമെന്റ് ഹയർ സെക്കൻഡറിയിലെ ഇ.പി.കൃഷ്ണ കമാൻഡർ ആയി പരേഡ് നയിച്ചു. സെക്കൻഡ് ഇൻ കമാൻഡർ പി.ദിൽജിത്ത് , പ്ലാറ്റൂൺ ലീഡേഴ്സായ പി.നിവേദിത, കെ.രോഹിത് രാധാകൃഷ്ണൻ, ആയിഷ നൗറിൻ, നാജിൻ, പി.കെ.അശ്വതി, കെ.സി.വാസിഫ് എന്നിവർക്കുള്ള മെമെന്റോകൾ ഡി.വൈ.എസ്.പി വിതരണം ചെയ്തു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.അഖിലേഷ്, വാർഡ് മെമ്പർ ഷാനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്നാ മന്നിയിൽ, പ്രിൻസിപ്പൽ എം.കെ.റാണി, പേരകമണ്ണ ഹൈസ്‌കൂൾ എച്ച്.എം.കെ.ഗീത, തിരുവാലി ഹൈസ്‌ക്കൂൾ പി.ടി.എ പ്രസിഡന്റ് സി.പി.റഷീദ്, പെരകമണ്ണ പി.ടി.എ. പ്രസിഡന്റ് ജുനൈസ് കാഞ്ഞിരാല, എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ് എടവണ്ണ സീനിയർ അസിസ്റ്റന്റ് അബ്ദുൾ അമീർ തുടങ്ങിയവർ
സംബന്ധിച്ചു.