
തിരൂർ- ജെ.സി.ഐ പുത്തനത്താണി ചാപ്റ്റർ പത്തൊൻപതാമത് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണവും വിവിധ മേഖലയിൽ ഉന്നത വിജയം കൈവരിച്ച വരെ ആദരിക്കലും ചെലൂർ സെവൻസ് അരീനയിൽ നടന്നു. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് കെ.എസ്. ചിത്ര മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ പുത്തനത്താണി ചാപ്റ്ററിൻ്റെ പത്തൊൻപതാമത് പ്രസിഡൻ്റായി സി.കെ. ലത്തീഫ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.