
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം അരങ്ങ് എന്ന പേരിൽ വണ്ടൂർ സിയന്ന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.ജ്യോതി, ഇ.തസ്നിയ ബാബു, സി.ടി.പി ജാഥർ, ഐ.സി.ഡി.എസ്റ്റ് സി.ഡി.പി.ഒ കെ.എം.ജയഗീത, സൂപ്പർവൈസർമാരായ വി.വിനോദിനി, ടി.പി ശ്രീലത എന്നിവർ പ്രസംഗിച്ചു.