
വണ്ടൂർ: ദളിത് കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വികസന ഓഫീസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠനമുറി ഫണ്ട് ഉടൻ വിതരണം ചെയ്യുക, പട്ടികജാതിക്കാരുടെ ഭവന പദ്ധതി, പട്ടികജാതി വികസന ഓഫീസ് മുഖാന്തിരം പുനസ്ഥാപിക്കുക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, പട്ടികജാതി വിവാഹ ധനസഹായം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ദളിത് കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് പി.സുന്ദരേശൻ അദ്ധ്യക്ഷനായി.