
വണ്ടൂർ: 10-ാം ക്ലാസ് യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കുന്നതിനുള്ള വണ്ടൂർ സി.ഡി.എസ് ബ്ലോക്ക് തല ദീൻ ദയാൽ ഉപദ്ധ്യായ ഗ്രാമീണ കൗസല്യ യോജന മോബിലേഷൻ ക്യാമ്പ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. ഷൈജൽ എടപ്പറ്റ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ടി.കെ.നിഷ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് പ്രസിഡന്റ് കെ.ധന്യ, കൗൺസിലർ റോഷ്നി.കെ.ബാബു, കദീജ തോപ്പിൽ, ബ്ലോക്ക് കോർഡിനേറ്റർ എം.ഫസ്ല പങ്കെടുത്തു. ക്യാമ്പിൽ വിവിധ ട്രെയിനിങ് ഏജൻസികൾ പങ്കെടുത്തു.