
കുറ്റിപ്പുറം: കേരള സാംസ്‌കാരിക സംഘം കെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ നിതാന്ത ജാഗ്രത' എന്ന സന്ദേശവുമായി ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറ്റിപ്പുറത്ത് തുടക്കമായി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പൊതുയോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബിജു ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിദ്ദിഖ് പരപ്പാര, കെ.ടി.സിദ്ദിഖ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ശിഹാബ് സംസാരിച്ചു.