വണ്ടൂർ: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ നിർമ്മാണതൊഴിലാളി സംഘടന സ്ഥാപകന നേതാവും ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ആയിരുന്ന എ.സി. ജോസിന്റെ എട്ടാമത് അനുസ്മരണ സമ്മേളനം നടത്തി. തിരുവാലി ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണം
കോൺഗ്രസ്സ് രാഷ്ട്രീയ കാര്യസമിതി അംഗം എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻ.എ.കരീം അദ്ധ്യഷത വഹിച്ചു.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ്.ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി.പി.ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് വി.എ.ഇബ്നു കദീർ, കെ.അലവിക്കുട്ടി, എ.പി.ഭാസ്‌ക്കരൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. അഖിലേഷ്, സുമ താരിയൻ, ബാങ്ക് പ്രസിഡന്റ് എ.അയ്യപ്പൻ, സി.ഷാജഹാൻ, നജ്മൽ.ടി.ബാബു പങ്കെടുത്തു