padanayathra

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. നഗരസഭയിൽ നിന്നും ആരംഭിച്ച യാത്ര നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഫ്ളാഗ് ഓഫ് ചെയ്തു. 32ഓളം ഹരിത കർമ്മസേനംഗങ്ങളും ആരോഗ്യവിഭാഗം ജീവനക്കാരുമാണ് പഠനയാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ നിന്നും താമരശ്ശേരി കട്ടിപ്പാറയിലെ ഗ്രീൻ വേഠസ് സ്ഥാപനത്തിലേക്ക് പഠന യാത്ര പോയത്. യന്ത്രവൽക്കരിച്ച എം.സി.എഫിന്റെ പ്രവർത്തനം മനസ്സിലാക്കാനാണ് പഠനയാത്ര സംഘടിപ്പിച്ചത്. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്റഫ്, ജെ.എച്ച്.ഐമാരായ കെ.പദ്മിനി, ഡി.വി.ബിന്ദു, എൽ.ദീനു, ഹരിത കർമ്മസേന കോർഡിനേറ്റർ കെ.പി.അസ്‌കർ അലവി, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയർ സി.ദിൽഷാദ്, ഷമീറ തുടങ്ങിയവർ പങ്കെടുത്തു.