
ചങ്ങരംകുളം: മത മൈത്രിയുടെ ആഘോഷമായ ചിറവല്ലൂർ നേർച്ച ഫെബ്രുവരി 11, 12 തിയ്യതികളിൽ നടക്കും. ബാന്റ് മേള, ശിങ്കാരി മേള, തംമ്പോള മേളം, തംമ്പോറടി, കോൽക്കളി, അറബനമുട്ട് തുടങ്ങിയവയ ആഘോഷത്തിന് മാറ്റുകൂട്ടും. നിരവധി പേർ ചിറവല്ലൂർ നേർച്ചയിൽ പങ്കാളികളാവുമെന്ന് സെൻട്രൽ മെയിൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.