balika-dinam

തിരൂരങ്ങാടി: സംഘടിക്കാം കരുത്തരാകാം എന്ന മുദ്രാവാക്യമുയർത്തി ഗവൺമെന്റ് എൽ.പി സ്‌കൂൾ പുകയൂരിലെ വിദ്യാർത്ഥിനികൾ ദേശീയ ബാലികാദിനം ആചരിച്ചു. ചായം മുക്കിയ കൈപ്പത്തി കൊണ്ട് കൈമുദ്രകൾ പതിപ്പിച്ച് വിദ്യാർത്ഥിനികൾ
ദിനാചരണത്തിന്റെ ഭാഗമായി. ബാലികമാരുടെ അവകാശങ്ങളെയും അവർ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് അദ്ധാപിക സി.ശാരി ക്ലാസെടുത്തു. അദ്ധ്യാപകരായ കെ.റജില,സി.ടി.അമാനി, പി.ഷഹന, കെ.രജിത, പി.വി.ത്വയ്യിബ എന്നിവർ നേതൃത്വം നൽകി.