അരീക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പദയാത്രയുടെ വിജയത്തിനായി ബി.ജെ.പി വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരുവമ്പാടി, ഏറനാട്, വണ്ടൂർ നിലമ്പൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലാ യോഗം അരീക്കോട് ബി.ജെ.പി ഓഫീസിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ട്രഷറർ അഡ്വ. കെ.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. അരീക്കോട് മേഖലയിൽ നിന്നും 10,000 പ്രവർത്തകരെ പദയാത്രയിൽ പങ്കെടുപ്പിക്കും.