campaign
നഗരസഭയിൽ സംരംഭകർക്കുള്ള എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ വൈസ് ചെയർപേഴ്സൺ എ.നസീറ ഉദ്ഘാടനം ചെയ്യുന്നു.


പെരിന്തൽമണ്ണ: 2023-24 സംരംഭക വർഷം 2.0ന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന പേരിൽ സംരംഭകർക്കുള്ള എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്നു. 119പേർ ക്യാമ്പയിനിൽ പങ്കെടുത്തു. പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർപേഴ്സൺ എ.നസീറ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് അദ്ധ്യക്ഷയായി. പെരിന്തൽമണ്ണ നഗരസഭ ഇ.ഡി.ഇ പി.എം.ശ്രീകാന്ത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ, സി.ഡി.എസ് ചെയർപേഴ്സൺ വി.കെ.വിജയ സംസാരിച്ചു. പെരിന്തൽമണ്ണ വ്യവസായ വികസന ഓഫീസർ ജുവൈരിയ എ.പി.ക്യാമ്പിന്റെ അവലോകനം നടത്തി.