
തിരൂർ : ഭാരതപ്പുഴയുടെ ഉത്സവമായ മാഘമക മഹോത്സവത്തിൽ സമ്പൂർണ്ണ നക്ഷത്ര ഇഷ്ടി സത്രയാഗവും കുശ്മാണ്ഡി ഹോമവും നടത്തി. ചെറുമുക്ക്, കൈമുക്ക്, പന്തൽ പുത്തില്ലം തുടങ്ങിയ വൈദിക കുടുംബങ്ങളിൽ പെട്ടവരാണ് ഹോമത്തിനും
യാഗത്തിനും കാർമ്മികത്വം വഹിച്ചത്. സമ്പൂർണ്ണ നക്ഷത്ര ഇഷ്ടി സത്ര യാഗം ദക്ഷിണേന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്. ചെറുമുക്ക് മന വല്ലഭൻ അക്കിത്തിരിപ്പാട്, പന്തൽ വൈദികൻ രാമൻ നമ്പൂതിരിപ്പാട്, ഏർക്കര നാരായണൻ നമ്പൂതിരിപ്പാട്, പുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ഏർക്കര ശങ്കരൻ നമ്പൂതിരിപ്പാട്, ഏർക്കര സജി നമ്പൂതിരിപ്പാട്, കാപ്ര ശങ്കരൻ നമ്പൂതിരിപ്പാട്, മേലേടം അനുജൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി.