award

വണ്ടൂർ: എ.ഐ.വൈ.എഫ് വണ്ടൂർ മണ്ഡലം കമ്മിറ്റി കൺവെൻഷനും പ്രതിഭപുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. പുരസ്‌കാര വിതരണം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിർവഹിച്ചു.ചടങ്ങിൽ ജില്ല വൈസ് പ്രസിഡന്റ് പി.അരുൺ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന മണ്ഡലം കൺവെൻഷൻ സംസ്ഥാന ജോ.സെക്രട്ടറി കെ.ഷാജഹാൻ ഉത്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എ. ഐ.വൈ.എഫിൽ ചേർന്നവരെ സംസ്ഥാന ജോയിൻ സെക്രട്ടറി കെ.ഷാജഹാൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. സി.പി.ഐ വണ്ടൂർ മണ്ഡലം സെക്രട്ടറി സി.കെ.ഷെരീഫ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.മുരളീധരൻ, വണ്ടൂർ ലോക്കൽ സെക്രട്ടറി ഒ.ഷിഹാബുദീൻ, തിരുവാലി ലോക്കൽ സെക്രട്ടറി ലെസ്ലി വി.ജോയ്, ലോക്കൽ കമ്മറ്റി അംഗം പി.രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.