
വണ്ടൂർ വണ്ടൂർ ഗുരുകുലം വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിന്റെ 23-മത് വാർഷികാഘോഷത്തിന് തുടക്കം. ആദ്യദിനത്തെ കിഡ്സ് ഫെസ്റ്റ് സിനിമാതാരവും നർത്തകിയുമായ ഉമാ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. വിദ്യാലയ മാനേജിംഗ് ട്രസ്റ്റി സേതുമാധവൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ശിശുവാടിക അധ്യാപിക കെ.മോനിഷ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് എൻ.എം.കടമ്പൻ നമ്പൂതിരിപ്പാട്, സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഇ.ബാലചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് എം.അനുപ്, പി.ടി.എ വൈസ് പ്രസിഡന്റ്, ടി.വി. തിലകൻ എം.ടി.എ പ്രസിഡന്റ് യു.പി. ഗോപിക തുടങ്ങിയവർ പങ്കെടുത്തു.