
കോട്ടക്കൽ: താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന ജാമിഅ മസാലികിന്റെ പ്രഥമ സനദ് ദാന സമ്മേളനത്തിന് 101 അംഗ സ്വാഗതസംഘം രൂപീകൃതമായി. കോട്ടൂരിൽ വച്ച് നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ മസാലിക്ക് പ്രസിഡന്റ് ബാപ്പുട്ടി മുസ്ലിയാർ വെന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഉലമ കോട്ടക്കൽ മേഖല പ്രസിഡന്റ്് അബ്ദുറഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്യുദ്ധീൻ കുട്ടി ബാഖവി സനദ് ദാന സമ്മേളന പ്രഖ്യാപനം നടത്തി. ഫെബ്രുവരി 27,28,29 ചൊവ്വ ബുധൻ വ്യാഴം എന്നീ തിയ്യതികളിൽ നടക്കും. സമ്മേളനചെയർമാനായി എൻ.എം. ബാപ്പുട്ടി മുസ്ലിയാർ വെന്നിയൂർ ജനറൽ കൺവീനറായി പൊന്മള മുഹിയുദ്ദീൻ കുട്ടി ബാക്കവി ഫിനാൻസ് സെക്രട്ടറിയായി അബ്ദുൽ ഗഫൂർ ആട്ടീരി എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു.