mesha

വണ്ടൂർ: തിരുവാലി പഞ്ചായത്ത്, 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പത്താം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കായുള്ള മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ അദ്ധ്യക്ഷത വഹിച്ചു. 53 വിദ്യാർത്ഥികൾക്കാണ് പദ്ധതി പദ്ധതിയുടെ പ്രയോജന ലഭിക്കുക. പഞ്ചായത്ത് സെക്രട്ടറി കെ. രാജീവ്, പി.പി.മോഹനൻ, പി.അഖിലേഷ്, കെ.പി.ഭാസ്‌കരൻ, പി.സബീർ ബാബു, കെ.കൃഷ്ണദാസ്, കെ.വി.രജിലേഖ, വി.എം.നിർമ്മല, കെ.ഷാനി,സജീസ് അല്ലേക്കാടൻ, പി.ഗീത, കെ.അമ്പിളി എന്നിവർ പങ്കെടുത്തു.