
വണ്ടൂർ: അമ്മമാർക്ക് ഇംഗ്ലീഷ് പഠിക്കാൻ അവസരം ഒരുക്കി വണ്ടൂർ യത്തീംഖാന എൽ.പി.സ്‌കൂൾ . ഈ അധ്യയന വർഷം മുഴുവനായും ആഴ്ചയിൽ ഒരു ദിവസമാണ് ഇംഗ്ലീഷ് പരിശീലനം. 30 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10 30 മുതൽ ഉച്ച 1.30 വരെയായിരുന്നു ഇവർക്കായുള്ള വിദഗ്ധരുടെ ക്ലാസ്. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിദ്യാലയത്തിൽ സംഘടിപ്പിച്ച ഫോക്കസ് ഇംഗ്ലീഷ് ഫെസ്റ്റ് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഹസ്‌കർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വണ്ടൂർ കെ.സി.കുഞ്ഞിമുഹമ്മദ്, ഹെഡ്മാസ്റ്റർ സി.മുഹമ്മദ് ഷഫിക്ക്, യു.പി.സ്‌കൂൾ പ്രധാനാധ്യാപകൻ കെ.ടി. ശിഹാബുദ്ധീൻ, മദ്രസ എൽ.പി.സ്‌കൂൾ പ്രധാനാധ്യാപകൻ ഉമർ തുറക്കൽ, കെ.സഫിയ തുടങ്ങിയവർ പങ്കെടുത്തു.