
കോട്ടക്കൽ: വിസ്ഡം യൂത്ത് സംസ്ഥാന സമിതി യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10, 11 തിയ്യതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി നടന്ന ജില്ലാ വൊളണ്ടിയേഴ്സ് മീറ്റ് സമാപിച്ചു. കേരള യൂത്ത് കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി എല്ലാ ജില്ലകളിലും വളണ്ടിയേഴ്സിന് വേണ്ടി പ്രത്യേകം സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് കോട്ടക്കലിൽ മലപ്പുറം വെസ്റ്റ് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി താരിഫ് തിരൂർ അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, യൂത്ത് ജില്ലാ ഭാരവാഹികളായ മുഹ്സിൻ അൻസാരി, അബ്ദുൽ ഗഫൂർ നെല്ലിശ്ശേരി, ഫഹദ് അൻസാരി താനാളൂർ, വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡന്റ് മുഷ്താഖ് അൽ ഹികമി എന്നിവർ പ്രസംഗിച്ചു.