
വളാഞ്ചേരി: സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കുന്ന കാട്ടിപ്പരുത്തി വില്ലേജ് കെട്ടിട നിർമ്മാണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സ്ഥലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി. എം.എൽ.എ നൽകിയ ശുപാർശ പരിഗണിച്ചാണ് വില്ലേജിനെ സ്മാർട്ട് റവന്യു ഓഫീസാക്കി ഉയർത്തുന്നതിന് ഫണ്ടനുവദിച്ചത്. 44 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ പദ്ധതി നിർവ്വഹണം നടത്തുന്നത്. പ്രവൃത്തി പൂർത്തീകരിച്ച് കെട്ടിടം ഉടൻ തുറന്ന് നൽകാനാകുമെന്ന് എം.എൽ.എ പറഞ്ഞു. വില്ലേജ് ഓഫീസർ രാജലക്ഷ്മി പ്രവർത്തന പുരോഗതി വിശദീകരിച്ചു നൽകി.