thiroorangadi

തിരൂരങ്ങാടി: നഗരസഭ 2024-25 വാർഷിക പദ്ധതി വികസന സെമിനാർ തിരൂരങ്ങാടി നഗരസഭയിൽ നടത്തി. 16 കോടി രൂപയുടെ വികസന നിർദേശങ്ങൾ ചർച്ച ചെയ്തു. സെമിനാർ നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപെഴ്സൺ സുലൈഖ കാലോടി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പിയഇസ്മായിൽ, സി.പി.സുഹറാബി, സോന രതിഷ്, നഗരസഭ സെക്രട്ടറി നസീം, സന്ദീപ് തുടങ്ങിയവർ സംസാരിച്ചു, .