
മലപ്പുറം: സഞ്ചാരിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡപ്യൂട്ടി രജിസ്ട്രാറുമായ ടി.എം.ഹാരിസിന്റെ മൂന്നാമത്തെ യാത്രാനുഭവ കൃതി 'മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ' കവിയും യാത്രികനുമായ ശൈലൻ പ്രകാശനം ചെയ്തു. എഴുത്തുകാരി നജമ പുസ്തകം ഏറ്റുവാങ്ങി. വ്യത്യസ്ത രീതിയിൽ യാത്രകൾ ആസ്വദിക്കുന്ന 14 സഞ്ചാരികളുടെ യാത്രാനുഭവങ്ങൾ കൂടി കേൾക്കാനുള്ള അവസരമൊരുക്കിയാണ് കോട്ടക്കുന്ന് ആർട്ട് ഗാലറി പരിസരത്ത് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്. ചെറുകഥാകൃത്ത് ഐ.ആർ.പ്രസാദ്, ഗായകൻ സമീർ ബിൻസി, ചിത്രകാരൻ അജയ് സാഗ, ഡോ.പ്രമോദ് ഇരുമ്പുഴി, ജംഷീദ് അലി, ബഷീർ അഹമ്മദ് മച്ചിങ്ങൽ, ഡോ.യാസീൻ ഹബീബ് സംസാരിച്ചു.