
ചേലേമ്പ്ര: ലയൺസ് ക്ലബ്ബ് ഇമ്പക്കാട്ട് കൃഷ്ണൻ നായരുടെ ഒരേക്കർ തരിശ് നിലത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.പി.ദേവദാസ് ഉദ്ഘാടനം ചെയ്തു. ജ്യോതി കൾച്ചർ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്തത്. ജൈവ വളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. രണ്ടാം വാർഡ് മെമ്പർ വി.പ്രജിത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ എ.ബാലകൃഷ്ണൻ, എം.കെ.ഫൈസൽ, കെ.അഷ്റഫ്, അശോകൻ എന്നിവരും കൊയ്ത്തിൽ പങ്കാളികളായി.